എൻ ദർശനം

 


നാഥാ എൻ ദർശനം നീയാകുകേ
നീയല്ലാതാരുമേ ഇല്ലെനിക്ക്‌
രാവും പകലും നീ എൻ ചിന്തയാം
എപ്പോഴും നിന്നരികെൻ വെളിച്ചം


നീയെന്റെ ജ്ഞാനവും നൽ വചസ്സും
എന്നും ഞാൻ നിന്നിലും നീയെന്നിലും
നീയെൻ നൽതാതനും ഞാൻ മകനും
എന്നും ഞാൻ നിന്നിലും നീയെന്നിലും


സമ്പത്തോ ശ്യൂന്യമാം സ്തുതികളോ
ഒന്നുമെനിക്കൂ വേണ്ടൻ നാഥനെ
ശക്തനാം നീമാത്രം എന്നാശ്രയം
നീ മാത്രമെന്നുമെൻ ജീവശക്തി


സ്വർഗ്ഗത്തിൻ രാജാവാം വിൺ സൂര്യനേ
നേർവഴിക്കെന്നെ നടത്തേണമേ
ആപത്തോ, രോഗമോ, വൻവിനയോ
വന്നിടും നേരത്തും രാജാവു നീ

https://www.youtube.com/watch?v=n099WajS9Zs

Leave a Reply

Your email address will not be published. Required fields are marked *