നിത്യനായ യഹോവായെ
1. നിത്യനായ യഹോവയെ!
ലോക വൻകാട്ടിൽ കൂടെ
ബലഹീനൻ ആയ എന്നെ
നടത്തി താങ്ങേണമേ
സ്വർഗ്ഗ അപ്പം സ്വർഗ്ഗ അപ്പം
എനിക്കു തരേണമേ
എനിക്കു തരേണമേ
2. നിത്യ പാറ തുറന്നിട്ട്
ജീവജലം നൽകുക
അഗ്നിമേഘത്തൂണുകൊണ്ടു
പാതനന്നായ് കാണിക്ക
ബലവാനേ! ബലവാനേ!
രക്ഷ നീ ആകേണമേ
രക്ഷ നീ ആകേണമേ
3. യോർദ്ധാനെ ഞാൻ കടക്കുമ്പോൾ
ഭയം എല്ലാം മാറ്റുക
മൃത്യുവിനെ ജയിച്ചോനേ!
കനാനിൽ കൈക്കൊള്ളുക
നിന്നെമാത്രം, നിന്നെമാത്രം
ഞാൻ എന്നേക്കും സ്തുതിക്കും
ഞാൻ എന്നേക്കും സ്തുതിക്കും