Enne Rakshippan Unnatham

 


1. എന്നെ രക്ഷിപ്പാൻ ഉന്നതം വിട്ടു
മന്നിൽ വന്ന കർത്താവേ
നിന്നെ സ്വർഗ്ഗത്തിൽ നിന്നിഹെ കൊണ്ടു
വന്നതു നിൻ സ്നേഹമേ;- ആകർഷി.


പല്ലവി
ആകർഷിക്ക എന്നെ പ്രിയ രക്ഷകാ
നീ മരിച്ച ക്രൂശിങ്കൽ
ആകർഷിക്ക എന്നെ പ്രിയ രക്ഷകാ
നിൻ മുറിഞ്ഞ മാർവ്വിങ്കൽ


2. നാവുകൊണ്ടു ചൊല്ലാവതിന്മേൽ നീ
നോവെൻ പേർക്കായേറ്റല്ലോ
ഈ വിധം സ്നേഹം ജീവനാഥാ ഈ
ഭുവിലാർക്കുമില്ലഹോ;- ആകർഷി.


3. നിങ്കലേക്കെന്നെ അകർഷിപ്പാനായി
രോഗമാം നിൻ ദൂതനെ
നിൻ കരത്താൽ നീ എങ്കൽ അയച്ച
നിൻ കൃപയ്ക്കായ് സ്തോത്രമേ;- ആകർഷി.


4. നിൻ സ്വരൂപത്തോടനുരുപമായ്
വരുവാൻ നാളിൽ നാളിൽ
ചൊരികാത്മാവിൻ വരങ്ങൾ എന്നും
നിറവായ് നീയെന്നുള്ളിൽ;- ആകർഷി.


5. ജീവനുള്ളതാം ദൈവ വചനം
സർവ്വനേരവുമെന്റെ
പാവനാഹാരമാവതിന്നെന്നും
ദിവ്യകൃപ നൽകുക;- ആകർഷി.


6. ഉന്നതത്തിൽ നിൻ സന്നിധൗ വന്നു
നിന്നെ ഞാൻ കാണുന്നേരം
എന്നിൽ ഉണ്ടാമാനന്ദമാവർണ്ണ്യം
എന്നുമെന്നേക്കും ഭാഗ്യം;- ആകർഷി.


Enne rakshippaan unnatham vittu
Mannil vanna karrthaave
Ninne swargathil ninnihe kondu
Vannathu nin snehame;-


Ref
Aakarrshikka enne prriya rakshakaa
Nee marichcha krooshuinkal
Aakarrshikka enne prriya rakshakaa
Nin murrinja maarrvinkal


Naavukondu chollaavathinmel nee
Noven perrkkaayetello
Ie vidham sneham jeeva’naadaa ie
Bhuvilaarr’kkumillaho;-


Niklekkenne akarrshippaanaayi
Rogamaam nin doothane
Nin karathaal nee enkal ayacha
Nin krupaykkaye sthothrrame;-


Nin swaroopatho’da’nurupamaay
Varuvaan naalil naalil
Chorikaathamaavin varangngal ennum
Nirravaaye neeyennullil;-


Jeevanullathaam daiva vachanam
Sarvvaneravumente
Paavanaahaaramaavathinnennum
Divyakrpa nalkuka;-


Unnathathil nin sannidhau vannu
Ninne njaan kaanunneram
Ennil undamaanandamaavarnniyam
Ennumennekkum bhaagyam;-

Leave a Reply

Your email address will not be published. Required fields are marked *