കേൾക്ക എന്റെ ആത്മാവേ

 


1. കേള്‍ക്ക എന്‍റെ ആത്മാവേ!
യേശു മനസലിഞ്ഞു
ചോദിക്കുന്നു ഹേ പാപീ
സ്നേഹിക്കുന്നോ നീ എന്നെ.


2. ആദിയിങ്കല്‍ ഞാന്‍ തന്നെ
തിരഞ്ഞെടുത്തു നിന്നെ
ആദ്യം നിന്നെ സ്നേഹിച്ചു
പിന്നെ നിന്നെ രക്ഷിച്ചു.


3. പെറ്റ തള്ള കുഞ്ഞിനെ
മറക്കുന്നതെങ്ങനെ ?
അവള്‍ മറന്നീടിലും
നിന്നെ എന്നും ഞാന്‍ ഓര്‍ക്കും.


4. നിന്നെ എന്‍റെ മഹത്വം
വേഗത്തില്‍ ഞാന്‍ കാണിക്കും
എന്നാല്‍ ആയതിന്‍ മുമ്പേ
നിന്നെ ശുദ്ധി ആക്കണം.


5. എന്‍ സിംഹാസനത്തിന്മേല്‍
വേഗത്തില്‍ നീ ഇരിക്കും
ഞാന്‍ വീണ്‍ടെടുത്ത പാപീ!
സ്നേഹിച്ചീടുന്നൊ-എന്നെ?


6. എന്‍റെ സ്നേഹം കര്‍ത്താവേ
ഏതുമില്ല എങ്കിലും
കൃപയാലതിനെ നീ
വര്‍ദ്ധിപ്പിക്കുമാറാക.

Leave a Reply

Your email address will not be published. Required fields are marked *