ഞാൻ ചൊല്ലീടാനരുൾ ചെയ്ക

 


ഞാൻ ചൊല്ലീടാനരുൾ ചെയ്ക
നിൻ ശബ്ദം മാറ്റൊലി കൊൾവാൻ
നീ തേടുംപോൽ അന്വേഷിപ്പാൻ
അലയുന്നോരെ രക്ഷിപ്പാൻ


ഞാൻ നയിപ്പാൻ നയിക്കെന്നെ
പതറും കാൽകൾ നിൻ പാദെ
മധുരമാം നിൻ മന്നയാൽ
പോഷിപ്പിക്കെന്നെ പോഷിപ്പാൻ


ശക്തനാക്കെന്നെ നിന്നീടാൻ
ഉറപ്പാം ക്രിസ്തൻ പാറമേൽ
ആഴക്കടലിൽ വീണോരെ
സ്നേഹത്താൽ ഞാൻ വീണ്ടെടുപ്പാൻ


നിൻ മൂല്യങ്ങൾ പഠിപ്പിക്ക
പഠിപ്പിച്ചീടാൻ ഞാൻ പിന്നെ
എൻ വാക്കിനാൽ ഹൃദയങ്ങൾ
ശോധന ചെയ്യാൻ ആഴത്തിൽ


നൽകെനിക്കു നിൻ വിശ്വാസം
നിൻ ആശ്വാസം നല്കീടാനായ്
നിന്നിൽ നിന്നുള്ള വാക്കുകൾ
ക്ഷീണിച്ചോർക്കെല്ലാം എകീടാൻ.


നിൻ പൂർണ്ണത എനിക്കേക
തുളുമ്പും വരെ എൻ മനം
നിൻ വചനത്തിൻ ശോഭയാൽ
നിൻ സ്നേഹം മുറ്റും ഘോഷിപ്പാൻ


ശക്തനാക്കുക എന്നേയും
എപ്പോഴും എല്ലായിടവും
നല്ക നിൻ മോദം സന്തോഷം
നിൻ മുഖം ദർശ്ശിക്കും വരെ

Leave a Reply

Your email address will not be published. Required fields are marked *