ചേര്‍ന്നീടാം നദിക്കരെ നാം
ചേര്‍ന്നീടാം നദിക്കരെ നാം
ദൂതര്‍ മേവും തീരത്തില്‍
പളങ്കു തിരയടിക്കും
ദൈവ സിംഹാസനത്തിന്‍ മുന്‍
Refrain:
ചേര്‍ന്നീടും നദിക്കരെ നാം
ഹാ ശോഭിതം ഹാ ശോഭനം ആ തീരം
ശുദ്ധരൊത്തു വാഴുമന്നാ തീരെ
ദൈവ സിംഹാസനത്തിന്‍ മുന്‍
ആ നദിയിന്‍ മണല്‍ തീരെ
വെള്ളി ഓളം തള്ളുമ്പോള്‍
നാം അരാധിക്കുമെന്നേക്കും
പൂര്‍ണ്ണ സന്തോഷ സുദിനം
മിന്നും തീരത്തെത്തും മുമ്പേ
പാപ ഭാരം നീക്കേണം
കൃപയാലെ രക്ഷ നേടും
അങ്കിയും നല്‍ കിരീടവും
ആനന്ദിക്കും നദി തീരെ
രക്ഷകനെ കാണുമ്പോള്‍
മരണം ജയിച്ച ശുദ്ധര്‍
പാടി വാഴ്ത്തീടും തന്‍ കൃപയെ
വേഗം ചേരും മിന്നും തീരേ
വേഗം തീരും യാത്രയും
വേഗം വരും ഹൃത്തിന്‍ മോദം
ശാന്തി ചേര്‍ക്കും നല്‍ ഗീതമായ്