പർവ്വതം താണ്ടി
പർവ്വതം താണ്ടി, ആഴികൾ നീന്തി,
മുന്നേറുന്നു ഞാൻ ദിനം തോറും.
യേശു അരുളി: കൈ വിടില്ല ഞാൻ
വാക്കു മാറാത്ത തൻ വാഗ്ദത്തം!
പല്ലവി
സ്വർഗ്ഗ പ്രകാശം, സ്വർഗ്ഗീയ കാന്തി,
നിറക്കുന്നെന്നിൽ തൻ മഹത്വം ഹാ!
തൻ സ്തുതി പാടി, ആനന്ദിക്കും ഞാൻ,
യേശു എൻ സ്വന്തം, ഹല്ലേലൂയ്യ!
വൻ നിഴലെന്റെ ചുറ്റും വന്നീടിൽ,
മറച്ചീടാ എൻ രക്ഷകനെ.
ഇരുട്ടില്ലൊട്ടും താനെൻ പ്രകാശം,
എന്നും തൻ ചാരെ ഞാൻ നടക്കിൽ.
സ്വർഗ്ഗ പ്രകാശേ ആമോദം പൂണ്ടു,
മേൽ വീടു ലാക്കായ് ഗമിക്കുന്നു.
തൻ സ്തുതി പാടി മോദാൽ ഗമിപ്പൂ,
സ്നേഹപ്രകാശം പാതയെല്ലാം.