രാത്രിയിതാ വരുന്നു
രാത്രിയിതാ വ-രു-ന്നു
അദ്ധ്വാനം ചെയ്തു-കൊൾ
പ്രഭാതമഞ്ഞിൻ കാ-ലേ
പു-ല-രുന്തോറും
കാഠിന്യമേറും ചൂ-ടിൽ
ചെയ്തുകൊൾ പ്രയത്നം
അദ്ധ്വാനം തീരും രാ-ത്രി
വന്നീടുന്നിതാ
രാത്രിയിതാ വ-രു-ന്നു
അദ്ധ്വാനം ചെയ്തുകൊൾ
അ-ത്യുച്ച സമയ-ത്തും
നൽ പ-കലിലും
വിശ്രാമം വരും വേ-ഗം
ബദ്ധപ്പെട്ടോടുക;
അദ്ധ്വാനം ഇല്ലാ രാ-ത്രി
വന്നിടുന്നിതാ
രാത്രിയിതാ വ-രു-ന്നു
അദ്ധ്വാനം ചെയ്തുകൊൾ
അസ്തമയത്തിങ്കലും
പ്ര-ഭാ-ന്ത്യത്തിലും
പോയ് മറയുന്നെ പ-കൽ
അദ്ധ്വാനം തീർത്തു-കൊൾ
അന്ധകാരമാം രാത്രി
വന്നിടും മുമ്പെ.