പോയ്‌ മലമുകളില്‍ ചൊ-ല്ക

 


പല്ലവി
പോയ്‌ മലമുകളില്‍ ചൊ-ല്ക
യേശുകുഞ്ഞു ഭൂജാത-നായ്
പോയ്‌ ചോല്ലെല്ലാവരോ-ടും
നാഥന്‍ ജനനത്തെ


ആ രാവില്‍ ആ-ട്ടിന്‍ കൂട്ടം
നല്‍ ഇടയര്‍ പാര്‍ക്കവേ
ആ വാനില്‍ നിന്നു മിന്നി
നല്‍ താരക ശോഭ


വന്‍ ഭീതി-യാല്‍ വിറച്ചു
ആ ഇടയന്മാരെല്ലാം
നല്‍ ദൂതര്‍ മേലില്‍ പാടി
പൊന്‍ നാഥന്‍ ജനനം


താഴെയാ പുല്‍ – തൊട്ടിയില്‍
യേശു ഭൂ-ജാതനായ്
നല്‍ രക്ഷ ഏകി നാഥന്‍
ആ സുപ്രഭാതത്തില്‍

Leave a Reply

Your email address will not be published. Required fields are marked *