ആദിത്യൻ ഉദിച്ചീടുന്ന

 


1. ആദിത്യൻ ഉദിച്ചീടുന്ന
ദേശങ്ങളിലെല്ലാം യേശു
അന്തമില്ലാത്തൊരു രാജ്യം
സ്ഥാപിച്ചു വാഴും എന്നേക്കും


2. നാനാ ദേശക്കാരെല്ലാരും
തൻ സ്നേഹത്തിൽ സ്തുതിപാടും
പൈതങ്ങൾക്കൂടെ ഘോഷിക്കും
വിശേഷമാം തൻ നാമത്തെ


3. യാചനകൾ സ്തോത്രമെല്ലാം
തൻ നാമത്തിൽ ഉയർന്നീടും
നാനാജനം വണങ്ങീടും
രാജാധിരാജൻ കർത്തനെ


4. വേദനക്ളേശം പാപവും
പോകും അശേഷം എന്നേക്കും
സ്വാതന്ത്രം ഭാഗ്യം പൂർണ്ണത
എല്ലാവർക്കും ലഭിച്ചീടും


5. ലോകർ വരട്ടെ തൻ മുൻപിൽ
സ്തുതി സ്തോത്രത്തോടു കൂടെ
മേൽ ലോകസൈന്യം പാടട്ടെ
ഭൂമി ചൊല്ലീടട്ടെ ‘ആമേൻ’

Leave a Reply

Your email address will not be published. Required fields are marked *