സ്വർഗ്ഗത്തിൽ സന്തോഷം
സ്വർഗ്ഗത്തിൽ സന്തോഷം ഉണ്ടിന്നേരത്തിൽ,
നഷ്ടപ്പെട്ടു പോയൊരാടിതാ.
നല്ലിടയൻ തേടിച്ചെന്നു കണ്ടു തൻ.
തോളിലേറ്റി കൊണ്ടുവന്നഹോ!
Ref
ദൈവ ദൂതരെ പാടീടുവിൻ,
സ്വർ വിശുദ്ധരെ നിങ്ങൾ ആർപ്പിൻ,
രക്ഷിതാവിൻ ആനന്ദം മഹത്തരം,
ഘോഷിക്കേണം നാമെല്ലാവരും.
സ്വർഗ്ഗത്തിൽ സന്തോഷം ഉണ്ടിന്നേരത്തിൽ,
രക്ഷപ്പെട്ട പാപിക്കായഹോ!
സ്വർഗ്ഗതാതൻ ഓടി വന്നുടൻ ഇതാ,
സ്നേഹമോടെ ചുംബിച്ചീടുന്നു.
സ്വർഗ്ഗത്തിൽ സന്തോഷം ഉണ്ടിന്നേരത്തിൽ,
അങ്കി മേത്തരം കൊടുത്തുടൻ.
മോതിരം വിരൽക്കും പാദരക്ഷയ്ക്കും,
മോദമോടെ താതനേകുന്നു.
സ്വർഗ്ഗത്തിൽ സന്തോഷം ഉണ്ടിന്നേരത്തിൽ,
അക്രമങ്ങളാൽ മരിച്ചവർ.
ജീവൻ പ്രാപിച്ചെന്നും സ്വർഗ്ഗരാജ്യത്തിൽ,
ദൈവപൈതലായ് ഭവിച്ചിപ്പോൾ