സൌമ്യമായ് യേശു ക്ഷണിക്കുന്നിന്നെന്നെ
1. സൌമ്യമായ് യേശു ക്ഷണിക്കുന്നിന്നെന്നെ
ക്ഷണിക്കുന്നേവരെയും
വാതുക്കല്‍ കാത്തു നില്‍ക്കുന്നതു കാണ്‍ക
എനിക്കായും നിനയ്ക്കും
Ref
വരൂ, വരൂ, ക്ഷീണിതരായവരെ
യേശു വിളിക്കുന്നു വീട്ടില്‍ ചേര്‍പ്പാനായ്
വിശ്രമിപ്പാന്‍ എന്നേക്കും
2. യേശു യാചിക്കുന്നു, വൈകീടരുതെ,
യാചിക്കുന്നു വരിക
തന്‍ കരുണയെ നീ പാഴാക്കീടല്ലേ
എനിക്കായും നിനയ്ക്കും
3. കാലം പോയ്പോകുന്നു വൈകീടരുതെ,
നമ്മില്‍ നിന്നും എന്നേക്കും
ആസന്നമാകുന്നു മരണദിനം
എനിക്കായും നിനയ്ക്കും
4. വാഗ്ദത്ത സ്നേഹമോ അത്ഭുതമത്രെ
എന്നോടും നിന്നോടുമേ
പാപികളെങ്കിലും ക്ഷമ നല്കുമേ
എനിക്കായും നിനയ്ക്കും