വാ വരിക ഇമ്മാനുവേൽ

 


1. വാ! വരിക ഇമ്മാ-നുവേൽ കേഴുന്നടിമ യി-സ്രായേൽ
ദേവസുതാ വന്ന-വരെ അടിമ നീക്കി പാ-ലിക്ക.


പല്ലവി:
പാടിൻ പാടിൻ ഹേ യി-സ്രായേൽ
വരും നിനക്കിമ്മാ-നുവേൽ.


2. വാ! വാനിലെ വിജ്ഞാ-നമെ, സർവ്വവും പാലിക്കു-ന്നോനേ
പോകേണ്ടും പാത കാ-ണുവാൻ, ജ്ഞാനം ഞങ്ങൾക്കി-ന്നേ-കുകേ.


3. യിശ്ശായി ദണ്ഡേ, മ-ക്കളെ പിശാചിൽ നിന്നു ര-ക്ഷിക്ക
മരണപാതാള-ങ്ങൾ മേൽ അവർക്കു ജയം നല്-കുകേ.


4. അരുണോദയമെ-വന്നു തോഷിപ്പിക്കെങ്ങ-ളു-ള്ളത്തെ
പാലിക്ക രാവിൻ മേ-ഘത്തെ ചാവിൻ ഘോര നിഴൽ- മാറ്റി.


5. ദാവീദിൻ സുതനെ-വന്നു തുറക്കെങ്ങൾ സ്വർ ഭ-വനം
ഉന്നതി മാർഗ്ഗം തെ-ളിക്ക, ദുർഗ്ഗതിവാതില-ടക്ക.


6. വാ! വരിക ശക്തി-കർത്താ ജോതിർമേഘത്തിലാ-ദരം
ഗോത്രങ്ങൾക്കു സീനാ-യിമേൽ ധർമ്മശാസ്ത്രം പണ്ടേ-കിയോൻ.


7. യിശ്ശായി വേരേ, നീ-തന്നെ, ദൈവമക്കൾക്കു മാതൃക
സർവ്വരുമേ കേഴു-ന്നിതാ, നമിക്കുംനിന്നെ ജ്ഞാ-നികൾ.


8. വാ! ലോകത്തിൻ പ്രത്യാ-ശയെ, യോജിപ്പിക്കെങ്ങൾ മാ-നസം;
ഭിന്നത നീക്കി ശാ-ന്തിയെ ഞങ്ങൾക്കു നല്ക രാ-ജനേ.

Leave a Reply

Your email address will not be published. Required fields are marked *