രാവിലെ വിതയ്ക്കാം
രാവിലെ വിതയ്ക്കാം കാരുണ്ണ്യത്തിൻ വിത്തു,
മദ്ധ്യാന നേരത്തും വൈകുന്നേരവും,
കൊയ്ത്തിനായി കാക്കാം തത്സമയേ കൊയ്യാം,
കറ്റകൾ സന്തോഷാൽ കൊണ്ടുവന്നിടാം.
പല്ലവി
കറ്റ ഏന്തിടാം, കറ്റ ഏന്തിടാം,
കറ്റ ഏന്തി നമ്മൾ ആനന്ദിച്ചിടാം,
കറ്റ ഏന്തിടാം, കറ്റ ഏന്തിടാം,
കറ്റ ഏന്തി നമ്മൾ ആനന്ദിച്ചിടാം.
വെയിലിൽ വിതയ്ക്കാം തണലിൽ വിതയ്ക്കാം,
മേഘം, ശീതം, ഒട്ടും നീ ഭയക്കേണ്ട,
തക്ക കാലത്തിങ്കൽ കൊയ്തു നീ മുടിക്കും,
കറ്റകളെ ഏന്തി ആനന്ദിച്ചിടും.
കണ്ണീ-രോടെ പോകാം നാഥനായ് വി-തയ്ക്കാം,
കഷ്ടനഷ്ടമോർത്തു കരഞ്ഞീടിലും;
കണ്ണീർ തുടച്ചീടും വരവേറ്റിടും താൻ,
കറ്റകളെ ഏന്തി ആനന്ദിക്കും നാം.