യേശുവോടൊപ്പം ഞാൻ
1. യേശുവോടൊപ്പം ഞാൻ മരിച്ചീടാൻ,
തൻ നവ ജീവൻ ഞാൻ പ്രാപി-ച്ചീടാൻ,
യേശുവെ നോക്കീടും ശോഭിക്കുവാൻ,
ഓരോ നിമിഷവും നിൻ സ്വന്തം ഞാൻ.
പല്ലവി:
തൻ സ്നേഹത്തിൽ പാർക്കും സ-ർവ്വ നേരം,
ശക്തി നൽകുമവൻ സ-ർവ്വ നേരം,
യേശുവെ നോക്കീടും ശോഭി-ക്കുവാൻ,
ഓരോ നിമിഷവും നിൻ സ്വ-ന്തം ഞാൻ.
2. താൻ കൂടെയുണ്ടെന്റെ പരീക്ഷയിൽ,
താൻ ചുമക്കാത്തൊരു ഭാര-മില്ല,
താൻ പങ്കിടാത്തോരു ഖേദമില്ല,
ഓരോ നിമിഷവും താൻ കരുതും.
3. വേദനയോ, ദീന രോദനമോ,
തേങ്ങലോ, തീരാത്ത കണ്ണു-നീരോ,
ഇല്ലവിടെ തൻ സ്വർ മഹത്വത്തിൽ,
തൻ സ്വന്തത്തെ ഓർക്കും സർവ്വ നേരം,
4. താൻ പങ്കിടാത്തൊരു ക്ഷീണമില്ല;
താൻ സുഖമാക്കാത്ത രോഗ-മില്ല;
അടിപിണറിന്റെ വേദനയോ?
ചാരെയുണ്ടെന്നേശു സർവ്വ നേരം!