യേശുവെ പോൽ വേറെ മിത്രം ഇല്ല
1. യേശുവെ പോൽ വേറെ മിത്രം ഇല്ല;
വേറെങ്ങും, വേറാരും!
ആത്മസൗഖ്യം നല്കും വൈദ്യൻ ഇല്ല;
വേറെങ്ങും, വേറാരും!
പല്ലവി:
യേശു അ-റി-യും വേദ-നകൾ,
താൻ ന-ട-ത്തുമെ എന്നാളും.
യേശുവെ പോൽ നല്ല മിത്രം ഇല്ല;
വേറെങ്ങും, വേറാരും!
2. പരിശുദ്ധനായ് വേറെ മിത്രം ഇല്ല;
വേറെങ്ങും, വേറാരും!
സൗമ്യവാനായ് വേറെ മിത്രം ഇല്ല;
വേറെങ്ങും, വേറാരും!
3. വേർപിരിയാത്തൊരു മിത്രം ഇല്ല;
വേറെങ്ങും, വേറാരും!
സ്നേഹം പകരുന്ന മിത്രം ഇല്ല;
വേറെങ്ങും, വേറാരും!
4. കൈവെടിയാത്തൊരു മിത്രം ഇല്ല;
വേറെങ്ങും, വേറാരും!
സർവ്വം ക്ഷമിക്കുന്ന മിത്രം ഇല്ല;
വേറെങ്ങും, വേറാരും!
5. രക്ഷകനെപോലെ ദാനം ഇല്ല;
വേറെങ്ങും, വേറാരും!
സ്വർഗ്ഗം ഒരുക്കുന്ന മിത്രം ഇല്ല;
വേറെങ്ങും, വേറാരും!