പൂര്‍ണ്ണമാം സ്നേഹം
പൂര്‍ണ്ണമാം സ്നേഹം, മാനുഷ്യര്‍ക്കതീതം
നിന്‍ പാദേ ദാസര്‍ മുട്ടുകുത്തുമ്പോള്‍
എന്നെന്നേക്കുമായ് യോജിപ്പിക്കിവരെ
വറ്റാത്ത സ്നേഹത്തെ പഠിപ്പിക്ക
സമ്പൂര്‍ണ്ണ ജീവന്‍, നിന്‍ വാഗ്ദത്തം പോലെ
ഏകുകിവര്‍ മേല്‍ നല്‍ വിശ്വാസവും
അനുകമ്പയും, ദീര്‍ഘക്ഷമയതും
മൃത്യുവെ വെല്ലും ദൈവാശ്രയവും
എകുകിവര്‍ മേല്‍ സ്വര്‍ഗ്ഗീയ സന്തോഷം
ഭൌമിക ദുഖം അകറ്റിടുവാന്‍
ശോഭിപ്പിക്കിവര്‍ ഭാവിജീവിതത്തെ
നീ നല്‍കും ജീവനിന്‍ സ്നേഹത്താലെ
കേള്‍ക്കുക താത! ക്രിസ്തുവിന്റെ മൂലം
നിന്‍ നിത്യ വാക്കു പോലെ, ശുദ്ധാത്മാ!
ജീവ ജാലങ്ങള്‍ അര്‍പ്പിക്കും നിന്‍ സ്തുതി
മഹത്വം സ്തോത്രം നിനക്കെന്നേക്കും