പാടുവിൻ വീണ്ടും എന്നോടായ്
പാടുവിൻ വീണ്ടും എന്നോടായ്, ജീവവചനങ്ങൾ,
ജീവ വചന ഭംഗിയെ വീണ്ടും ഞാൻ കാണട്ടെ;
ജീവ വചനമെന്നിൽ ഏകുന്നു നൽ വിശ്വാ-സം.
പല്ലവി
അത്ഭുതമാം നൽ വചനം, ജീവന്റെ വാക്യങ്ങൾ;
അത്ഭുതമാം നൽ വചനം, ജീവന്റെ വാക്യങ്ങൾ.
ക്രിസ്തു ഏകുന്നു ഏവർക്കും, ജീവ വചനത്തെ;
പാപി കേൾക്കുക തൻ വിളി, ജീവ വചനത്തിൽ
സൗ-ജന്യമായ് വിളിക്കുന്നു, സ്വർ-ഭവനത്തിലേ-ക്കു.
സു-വിശേഷത്തിൻ മാറ്റൊലി, ജീവ വചനത്തിൽ;
ഏകുന്നു പാപമോചനം ജീവ വചനത്തിൽ;
രക്ഷ യേശുവിൽ മാത്രം, ശുദ്ധിയാക്കുമെന്നേ-യ്ക്കും.