നാശ പാപികളെ രക്ഷിപ്പാൻ
നാശ പാപികളെ രക്ഷിപ്പാൻ കൈയെ
നീട്ടി ഉദ്ധാരണം ചെയ്ക വേഗം
കേണപേക്ഷിച്ചീടിൻ വീണോരെ താങ്ങിൻ
രക്ഷണ്യ വീരനുണ്ടെന്നു ചൊല്ലീൻ.
ചരണങ്ങൾ
നാശ പാപികളെ രക്ഷ ചെയ്തീടീൻ
യേശു കാരുണ്യവാൻ രക്ഷിക്കും താൻ.
തന്നെ നിന്ദിക്കിലും താൻ കാക്കുന്നല്ലോ
താപികളെ ചേർത്തു രക്ഷ ചെയ്‍വാൻ
തീക്ഷ്ണ യാചനം നാം സൗമ്യ വിളിയും
ചെയ്കിൽ വിമോചിക്കും ചെല്ലുന്നോരെ.
ഹൃത്തിൻ ആഴത്തിൽ വികാരങ്ങളുണ്ടേ
കൃപയിൻ വീര്യം കൊണ്ടു ജ്വലിക്കും
ആർദ്രമാം സ്നേഹത്തിൻ കൈ തൊട്ടീടുമ്പോൾ
പൊട്ടക്കമ്പി ഇമ്പനാദം മീട്ടും.
രക്ഷണ്യ വേലപോൽ ധർമ്മം മറ്റില്ല
രക്ഷകൻ നൽകും പ്രയത്നബലം
വേലിയരികത്തും ദൂതറിയിച്ചു
രക്ഷകൻ മൃത്യു ഏറ്റെന്നു ചൊൽക.