ദിവ്യമാം അതുല്ല്യ സ്നേഹം
ദിവ്യമാം അതുല്ല്യ സ്നേഹം,
വിണ്ണിറങ്ങി മന്നിലായ്,
വന്നു വസിച്ചീടേണമേ,
നിൻ കൃപ ചൊരികെന്നിൽ.
യേശുവേ നിൻ വൻ കൃപയാൽ,
വറ്റാ സ്നേഹം ചൊരിക.
നിന്റെ രക്ഷ ഏകി ഇന്നു,
ഹൃത്തിൻ വ്യഥ മാറ്റുകെ.
ഊതുകെന്നിൽ ദൈവാത്മാവേ,
ഹൃത്തിൻ ഖേദം മാറ്റുകേ.
നിന്നിൽ വിശ്രാമം കൊണ്ടീടാൻ,
നിന്നെ പ്രാപിച്ചീടുവാൻ.
പാപ ചിന്ത മാറ്റീടേണം,
ആദി അന്തമായോനേ.
വിശ്വാസത്തിൻ നൽ ഉറവേ,
വിടുവിക്ക ഉള്ളത്തെ.
ആഗമിക്ക വിടുവിപ്പാൻ,
നിൻ ജീവനെ പ്രാപിപ്പാൻ.
നിൻ ആലയെ ചേരാം വേഗം,
വേർപിരിയാ -തെന്നേക്കും.
നിന്നെ എന്നും വാഴ്ത്തി പാടും,
സേവിച്ചീടും ദൂതർ പോൽ.
പ്രാർത്ഥിച്ചീടും സ്തുതിച്ചീടും,
നിൻ സ്നേഹത്തെ വാഴ്ത്തീടും.
പുതു സൃഷ്ടി പൂർണ്ണമാക്ക,
നിഷ്കളങ്കരായീടാൻ.
നിൻ രക്ഷയെ നീ കാണിക്ക,
പൂർണ്ണ നിരപ്പേകുക.
അതി മഹത്വം പ്രാപിച്ചു,
സ്വർലോകേ ചേരുംവരെ.
കിരീടങ്ങൾ കാൽക്കൽ വെച്ചു,
ഭക്തിയോടെ വന്ദിപ്പാൻ.