തൊണ്ണൂറ്റിയൊൻമ്പതു ആടുകൾ
1. തൊണ്ണൂറ്റിയൊൻമ്പതു ആടുകൾ ക്ഷേമമായ് ആലയിൽ-
എന്നാലൊരെണ്ണം ഉഴന്നലഞ്ഞുപോയ് പൊൻ വാതിലുകൾക്കകലെ,
വിദൂരെയാ പാഴ് മല തന്നിലായ് വിദൂരെ ഇടയനു അന്യനായ്-
വിദൂരെ ഇടയനു അന്യനായ്…
2. തൊണ്ണൂറ്റിയൊൻപതും നിൻ വകയാം നാഥാ അത് പോരായോ?
എന്നാൽ മൊഴിഞ്ഞു ആ നല്ലിടയൻ മറ്റൊന്നലഞ്ഞു പോയ് –
പാത വളരെ ദുർഘടമാം എന്നാലും ഞാൻ തേടുമെൻ ആടിനായ്
എന്നാലും ഞാൻ പോകുമെൻ ആടിനായ്…
3. ആരുമൊരിക്കലും അറിഞ്ഞതില്ല താൻ താണ്ടിയ ആഴങ്ങൾ!
നാഥൻ കടന്നു പോയ കൂരിരുൾ നഷ്ടപ്പെട്ടൊരാടിനായ്.
വിദൂരെയായ് കേട്ടതിൻ രോദനം ദയനീയം മരണമോ ആസ്സന്നം,
ദയനീയം മരണമോ ആസ്സന്നം…
4. നാഥാ നിൻ രക്തത്തിൻ തുള്ളികൾ നീ താണ്ടിയ പാതയിൽ!
വീണ്ടെടുപ്പാനായ് നീ ചിന്തിയതാം ഇടയൻ തൻ ആടിനായ്.
നാഥാ നിൻ പാണികൾ മുറിഞ്ഞുവോ, ഈ രാത്രിയിൽ മുൾ മുന ആഴ്ന്നതാം
ഈ രാത്രിയിൽ മുൾ മുന ആഴ്ന്നതാം
5. ഇടി മുഴങ്ങും ആ മാമലയിൽ തല കീഴാം പാറയിൽ-
മുഴങ്ങി സ്വർഗ്ഗത്തിലേക്കാർപ്പുവിളി, കണ്ടേൻ എൻ ആടിനെ
മാലാഘമാർ സ്വർഗ്ഗേ അതേറ്റുപാടി മോദം! നാഥൻ വീണ്ടു തൻ സ്വന്തത്തെ
മോദം! നാഥൻ വീണ്ടു തൻ സ്വന്തത്തെ.