ഞങ്ങൾ മൂന്നു രാജാക്കന്മാർ
ഞങ്ങൾ മൂന്നു രാജാക്കന്മാർ
കിഴക്കു നിന്നും കാഴ്ചയുമായ്
കാടും കടലും കരയും താണ്ടി
താരകം ലക്ഷ്യമായ്
പല്ലവി
ഓ,ഓ,അത്ഭുതമായ് രാത്രിയിൽ
രാജകീയ താരകം
ദിവ്യ ശോഭ നോക്കി നോക്കി
പ-ടിഞ്ഞാറ്റേ-ക്കോടുന്നു
ബേത്ലഹേമിൽ രാജാവായോൻ
തങ്കകിരീടം ചൂടിക്കും ഞാൻ
എന്നെന്നേയ്ക്കും രാജാവായി
നീണാൾ താൻ വാഴുമേ
കൊണ്ടുവരും ഞാൻ കുന്തിരിക്കം
ദൈവത്തിനു സുഗന്ധമായ്
സ്തോത്രം, സ്തുതി, യാചനകൾ
ദൈവത്തിന്നർപ്പിക്കും
കയ്പ്പേ-റും മൂരു ഞാൻ കാഴ്ച വെയ്ക്കും
ദുഃഖം ജീവിതേ നിശ്വസിക്കും
ദുഖം, മുറിവ്, രക്തം, മരണം
ശൈത്യമാം കല്ലറയിൽ
മഹത്വ-വാൻ ഉയിർത്തതു കാണ്‍
ദൈവ രാജൻ യാ-ഗമായി
ഹാലേലൂയ്യ ഹാലേലൂയ്യ
വാനം ഭൂ ആർക്കട്ടേ