കർത്തൻ എന്നെ നടത്തുന്നു
1. കർത്തൻ എന്നെ നടത്തുന്നു, എത്ര ഭാഗ്യം സ്വർഗ്ഗാശ്വാസം.
എല്ലാറ്റിലും എവിടെയും, തൻ കൈ തന്നെ നടത്തുന്നു.
പല്ലവി:
നടത്തുന്നാൻ നടത്തുന്നാൻ,
തൻ കയ്യാൽ മാം നടത്തുന്നാൻ.
തൻ പിഗാമിയായിടും ഞാൻ,
തൻ കയ്യാൽ മാം നടത്തുന്നാൻ.
2. അതി ദുഃഖ മദ്ധ്യത്തിലും, ഏദൻ ഭാഗ്യനിറവിലും.
ശാന്തത്തിൽ താൻ-വൻ കാറ്റിൽ താൻ.തൻ കൈ തന്നെ നടത്തുന്നു.
3. കർത്താ നിൻ കൈ പിടിക്കും ഞാൻ, പശ്ചാത്താപപ്പെടാ പിന്നെ.
എന്നംശത്തിൽ തൃപ്തിപ്പെടും, എൻ ദൈവം താൻ നടത്തുന്നു.
4. ലോകേ എന്റെ വേല തീർത്തു, നിൻ കൃപയാൽ ജയം നേടി;
മൃത്യു കാലം പേടിക്കാ ഞാൻ, യോർദാനിൽ നീ നടത്തുന്നു.