കിരീടം ചൂടിക്ക

 


കിരീടം ചൂടിക്ക കുഞ്ഞാടെ വാഴിക്ക
സ്വർഗ്ഗേ ധ്വനിക്കും സംഗീതം നീ ശ്രദ്ധിച്ചീടുക
ഉണരെൻ ആത്മാവേ നാഥനായ് പാടീടാം
അതുല്ല്യനാം നിൻ രാജാവേ എന്നെന്നും വാഴ്ത്തീടാം


കിരീടം ചൂടിക്ക കന്യകാ സൂനുവെ
ജയത്തിൻ മുദ്ര തൻ ശിരസ്സെ ശോഭിപ്പിക്കുന്നു
പരിമളം വീശും പനിനീർ പുഷ്പം പോൽ
മനോഹരം തൻ കാരുണ്യം നൽ ബേത്ലഹേം പൈതൽ


കിരീടം ചൂടിക്ക ദൈവത്തിൻ സൂനുവെ
തൻ പിൻചെല്ലുന്നോർ ഏവരും അവനെ വാഴ്ത്തട്ടെ
മനുഷ്യനു തുല്യം ദുഖം അറിഞ്ഞവൻ
സർവ്വവും തന്മേൽ ചുമന്നു ശാന്തി പകരുന്നോൻ


കിരീടം ചൂടിക്ക ജീവന്റെ ദൈവത്തെ
കല്ലറയെ ജയിച്ചു താൻ ഈ ലോകത്തെ വീണ്ടു.
പാടും തൻ മഹത്വം താൻ മരിച്ചുയിർത്തു
മരണത്തെ കീഴ്പെടുത്തി നിത്യജീവൻ നൽകി


കിരീടം ചൂടിക്ക ശാന്തിയിൻ രാജാവെ
തൻ ചെങ്കോൽ വീശും നേരത്തിൽ ശാന്തി പരക്കുന്നു
തൻ നിത്യമാം വാഴ്ച, സ്വർഗ്ഗത്തിൻ പുഷ്പങ്ങൾ
മുറിവേറ്റ തൻ പാദത്തിൽ പരിമളം വീശും


കിരീടം ചൂടിക്ക സ്നേഹത്തിൻ രാജാവെ
തൻ കൈ വിലാവിൽ കാണുന്നു സ്നേഹ മുറിവുകൾ
വാനേ ദൂതർക്കാർക്കും കണ്ടീടാ ആ കാഴ്ച
ജ്വലിച്ചീടും തൻ കണ്ണുകൾ രഹസ്യം കാണുന്നു.


കിരീടം ചൂടിക്ക സ്വർഗ്ഗത്തിൻ രാജാവെ
സ്നേഹത്തിൻ രാജനാകുന്ന രാജാവേ വാഴ്ത്തീടാം
അണിയിച്ചീടുക നൽ കിരീടങ്ങളെ
ഈ ലോക രാജ നേതാക്കൾ തന്നെ നമിക്കുന്നു.


കിരീടം ചൂടിക്ക സർവ്വം വാഴുന്നോനെ
വചനമായ് ലോകത്തിൽ വന്നു ജീവിച്ചവനെ
പാപം മോചിച്ചു താൻ സ്വർഗ്ഗെ വസിക്കുന്നു
ദൂതവൃന്ദം വാഴ്ത്തുന്നെന്നും രക്ഷകനെശുവേ


കിരീടം ചൂടിക്ക അനാഥിയായോനെ
കറങ്ങിടുന്ന ഗോളങ്ങളെ, സൃഷ്ടിച്ചവനെ
വാഴ്ക, രക്ഷകനേ നീ മരിച്ചെനിക്കായ്
നിൻ സ്തുതി മഹത്വം എല്ലാമേ നിത്യതയോളം

Leave a Reply

Your email address will not be published. Required fields are marked *