കണ്‍കള്‍ തുറക്ക കാണുവാന്‍
കണ്‍കള്‍ തുറക്ക കാണുവാന്‍
നീ കാണും പോല്‍ ഞാന്‍ സത്യത്തെ
അത്ഭുത താക്കോല്‍ തന്നീടെണേ
സ്വാതന്ത്ര്യം ഓതാന്‍ ശക്തി താ
Ref
നിന്‍ പ്രവര്‍ത്തിക്കായ് കാക്കുന്നു
ദൈവ ഇഷ്ടം നിവര്‍ത്തിപ്പാന്‍
പ്രകാശിപ്പിക്കെന്‍ കണ്‍കളെ
ശു-ദ്ധാത്മാവേ
കാതു തുറക്ക കേള്‍ക്കുവാന്‍
നീ നല്‍കും സത്യം വ്യക്തമായ്
നിന്‍ ശബ്ദത്തെ ഞാന്‍ കേട്ടീടുമ്പോള്‍
അസ്സത്യമെല്ലാം മാറിപ്പോം
വായ് തുറക്ക ഞാന്‍ സാക്ഷിപ്പാന്‍
ഊഷ്മള സത്യം ഘോഷിപ്പാന്‍
സ്നേഹമെന്‍ ഹൃത്തില്‍ പകരുക
നിന്‍ മക്കളായ് ഞാന്‍ പങ്കിടാന്‍