ഐ മസ്റ്റ് ടെൽ ജീസസ്
താങ്ങുവാനായി ത്രാണിയില്ലേതും-
ചൊല്ലീടും ഞാൻ എൻ യേശുവോടു.
കഷ്ടങ്ങളിൽ താൻ കൃപ നൽകീടും,
തൻ സ്വന്തത്തെ താൻ സ്നേഹിച്ചീടും.
പല്ലവി
ചൊല്ലീടും ഞാൻ എൻ യേശുവോടെല്ലാം-
ത്രാണിയില്ലേതും താങ്ങുവാനായ്.
ചൊല്ലീടും ഞാൻ എൻ യേശുവോടെല്ലാം,
യേശു താൻ മാത്രം എൻ സഹായം.
ചൊല്ലീടെണം എൻ യേശുവിനോട്-
ക്ഷമയുള്ളോരു സ്നേഹിതൻ താൻ.
അപേക്ഷിച്ചീടിൽ രക്ഷിച്ചീടും താൻ-
വേഗം തീർത്തീടും എൻ പ്രയാസം.
പരീക്ഷയേറെ ശോധനയേറെ-
രക്ഷകനായി യേശു വേണം.
ചൊല്ലീടേണം എൻ യേശുവിനോട്-
പങ്കിടും താൻ എൻ ആധികളെ.
ലോകത്തിൻ മോഹം തീവ്രമതല്ലൊ!
പാപത്തിലെക്കെൻ വാഞ്ചയെന്നും.
ഞാൻ യാചിച്ചീടിൽ താൻ കരുതീടും-
ലോകത്തിന്മേൽ ജ-യം നൽകും താൻ.