ആശ്ചര്യ കൃപ ഇമ്പമേ
ആശ്ചര്യ കൃപ ഇമ്പമേ എന്നെയും രക്ഷിച്ചു.
ഞാന്‍ അന്ധനായ് കണ്ടെത്തി നീ തുറന്നെന്‍ കണ്ണുകള്‍
കൃപയേകും ഭയം ഉള്ളില്‍ കൃപയാല്‍ നീങ്ങിയേ
അനര്ഘമാം കൃപയതിന്‍ വിശ്വാസമെന് ഭാഗ്യം
വൈഷ്മ്യമേറും മേട്ടിലും കൃപയാല്‍ താങ്ങിയേ
ആ ദിവ്യകൃപ ആശ്രയം വീട്ടിലെത്തും വരെ.
നന്മയിന് വാഗ്ദത്തം തന്നെ എന്നാശയില്‍ സ്തൈര്യം
എന്‍ ഓഹരിയും ക്ഷേമവും ജീവിതാന്ത്യം വരെ
മര്‍ത്യമാം ദേഹ ചൈതന്യം നിശ്ചലമാകുമ്പോള്‍
മറക്കുള്ളില്‍ പ്രാപിക്കും ഞാന്‍ ശാന്തി ആനന്ദവും.
മഞ്ഞു പോല്‍ മാറും ഭൂമിയും സൂര്യ ശോഭ മങ്ങും
എന്നെ വിളിച്ച ദൈവമോ എന്നേക്കും എന്‍ സ്വന്തം
വാഴ്ത്തീടും നിത്യതയോളം നിസ്തുല്ല്യ കൃപയെ
ആഴമാം സ്നേഹം ആശ്ചര്യം ആദി അനാദിയേ