അറിയാത്ത സമാധാനം
1. അറിയാത്ത സമാധാനം- കുറയാത്ത മോദം
പണ്ടനേകർ കണ്ടപോലെ- കണ്ടേ! ഞാൻ ക്രിസ്തുവിൽ!
Ref
ക്രിസ്തു അല്ലാതെ തന്നെയാരും തൃപ്തനാക്ക ഇപ്പോൾ
നിത്യ സന്തോഷ ജീവിതം ക്രിസ്തുവിൽ ഞാൻ കണ്ടേ!
2. പൊട്ടമരവികളിൽ നീർ-പൊട്ടനായ് ഞാൻ തേടി
കുടിക്കുവാൻ കുനിഞ്ഞപ്പോൾ-പൊട്ടിച്ചിരിച്ചവ-
3. സുന്ദരനാം നിന്നെ കാണ്മാൻ കണ്ണുകൾക്കായ് കാഴ്ച-
കൃപയാൽ കിട്ടും നാൾ വരെ- പാപം എൻ മോദമായ്-
4. വിശ്വസ്തനാം നിന്നെ വിട്ടു-വിശ്രമം തേടി ഞാൻ
നിന്നെ കടന്നുപോകുമ്പോൾ- പിടിച്ചു നിൻ സ്നേഹം.